ഇരിങ്ങാലക്കുട: "പ്ലാവച്ചന്' എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പിലിനെ ഇരിങ്ങാലക്കുട സേവാഭാരതി ആദരിച്ചു. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ കല കൃഷ്ണകുമാര്‍ പൊന്നാടയണിയിച്ചു. സാമൂഹിക പ്രവര്‍ത്തകനും ലയണ്‍സ് ക്ലബ് മെഡിക്കല്‍ കോഓർഡിനേറ്ററുമായ ജോണ്സന് കോലങ്കണ്ണി മുഖ്യാതിഥിയായി. പി. ഹരിദാസ്, ജഗദീശ് പണിക്കവീട്ടില്‍, കവിത ലീലാധരന്, ജോര്‍ജ് പാലത്തിങ്കല്‍ എന്നിവര്‍ സന്നിഹിതരായി.